ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം; ആളപായമില്ല

മസ്‌കത്ത്: ഒമാനിലെ മുസന്ന വിലായത്തിലെ വ്യവസായ മേഖലയില്‍ വര്‍ക്ക്ഷോപ്പിനു തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

തെക്കന്‍ ബാത്തിന ഗവറേറ്റ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Top