എന്റെ ഉടുപ്പു ചിന്തകള്‍ ഒരു കാലഘട്ടത്തില്‍ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നു എന്ന്…

ലയാള സാഹിത്യത്തിലെ ഉത്തരാധുനിക എഴുത്തുകാരിയാണ് ഇന്ദു മേനോന്‍. നിലപാടുകളിലും രാഷ്ട്രീയ വീക്ഷണത്തിലും സ്വന്തം ഇടം പറയാന്‍ മടിയില്ലാത്ത കഥാകാരി.

മാധവിക്കുട്ടിക്ക് ശേഷമുള്ള ആ ശൂന്യത നികത്താന്‍ ഇന്ദുമേനോന് സാധിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ താനും മാധവിക്കുട്ടിയും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണെന്നും ഞങ്ങള്‍ക്കിടയില്‍ സാദൃശ്യമോ സമാനതകളോ ഇല്ലന്നും അവര്‍, ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മാധവിക്കുട്ടിയെന്ന എഴുത്താകാരിയേയും അവരുടെ എഴുത്തിനേയും ഹൃദയപൂര്‍വം സ്‌നേഹിക്കുന്ന എനിക്ക് അവരാകാന്‍ താല്‍പര്യമില്ല. . സ്വന്തമായി എഴുതുന്ന വാക്കില്‍ ഇടം തേടുന്ന എന്നെപ്പോലെയൊരാള്‍ക്ക് അത്തരം സമാനതകള്‍ ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വസ്ത്രധാരണരീതിയിലും നടപ്പിലും മാധവിക്കുട്ടിക്ക് പഠിക്കുന്നവളെന്ന ആക്ഷേപത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്‌
ഇന്ദുമേനോന്‍ . തന്നെ ആക്ഷേപിക്കുന്നവരോട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്.

എന്റെ വിചിത്ര ഡിസൈനുകള്‍ ഒരു കാലഘട്ടത്തില്‍ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നു.ഞാന്‍ മാധവിക്കുട്ടിയെ അല്ല എന്നിലെ ഡിസൈനറെ മാധവിക്കുട്ടിയാണ് മാതൃകയാക്കിയിരുന്നത് എന്നാണ് അവര്‍ കുറിച്ചത്.

മാധവിക്കുട്ടിയെ പോലെ പൊട്ട് തൊടുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കും ഇന്ദുലേഖ മറുപടി നല്‍കുന്നുണ്ട്. ചുവപ്പും കറുപ്പും p1 സൈസ് പൊട്ടാണ് ഇഷ്ട്ടം. 23 വയസ്സില്‍ പ്രായമേറിയ വ്യക്തികള്‍ക്കൊപ്പമുള്ള ഔദ്യോഗിക മീറ്റിംഗില്‍ കുട്ടി എന്ന പാട്രാണൈസിംഗ് വിളിയെ ചെറുക്കാന്‍ ആ പൊട്ടിനെ ശീലമാക്കിയതാണ്. സാരിയുടെ പഴക്കവും അതു തന്നെ. മുതിര്‍ന്ന പ്രായമേറിയ സ്ത്രീ 25 ല്‍ 35-40 പറയിപ്പിക്കാനുള്ള ശ്രമം.ഇതാണ് എന്റെ നെറ്റിയിലെ പൊട്ടിന്റെ രഹസ്യം എന്നാണ് അവര്‍ പറഞ്ഞത്.


ഇന്ദുമേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”സ്ത്രീയാണ് നാട്ടുമ്പുറമാണ്. പ്രായം വാർദ്ധക്യമല്ല. വളരെ ചെറുപ്പവുമല്ല. മുടി വളർത്തുന്ന ശീലമുണ്ട്. 7 ക്ലാസ് വരെ ബോബ് ചെയ്ത തലയുമായ് അപമാനിക്കപ്പെട്ട് നിന്ന, ആരെപ്പോലെയും മുടി ഇഷ്ടമാണ്. കുളിച്ചാൽ ഉണങ്ങാത്തതിനാൽ അഴിച്ചിടേണ്ടി വരാറുണ്ട്. അല്ലാത്തപ്പോഴൊക്കെ ഉരുട്ടി തലമുറകിൽ ഉണ്ട വെക്കയാണ് പതിവ്. മാധവിക്കുട്ടിക്ക് വളരെ കുഞ്ഞിൽ മുടി അഴിച്ചിടുന്ന രീതിയുണ്ടെന്ന് അറിയുമായിരുന്നില്ല.

ചുവപ്പും കറുപ്പും p1 സൈസ് പൊട്ടാണ് പ്രിയതരം. അമ്മയുടെ പൊട്ടാണ്. വലിയ വട്ട മുഖമുള്ള അമ്മയ്ക്ക് വളരെ നല്ല ഭംഗിയാരുന്നു അത്. അത്ര ഭംഗിയില്ലാത്ത, നിറമില്ലാത്ത എന്നെ ഭംഗിയാക്കാൻ ഞാൻ തന്നെ അത് തൊട്ടു പരിചരിച്ചയിച്ച ശീലമാണ് .23 വയസ്സിൽ പ്രായമേറിയ വ്യക്തികൾക്കൊപ്പമുള്ള ഔദ്യോഗിക മീറ്റിംഗിൽ കുട്ടി എന്ന പാട്രാണൈസിംഗ് വിളിയെ ചെറുക്കാൻ ആ പൊട്ടിനെ ശീലമാക്കിയതാണ്. സാരിയുടെ പഴക്കവും അതു തന്നെ. മുതിർന്ന പ്രായമേറിയ സ്ത്രീ 25 ൽ 35-40 പറയിപ്പിക്കാനുള്ള ശ്രമം.

മൂക്കുത്തി വലിയ നഷ്ടമായിരുന്നു. അച്ഛന്റെ പോറ്റമ്മയും മച്ചുനിച്ചിയുമായ നാണിക്കുട്ടിപ്പിള്ളയമ്മ “ഓഹ് എന്റെ കുഞ്ഞാല്യോടീ ഇത്?” എന്ന് ഓമനിക്കുമ്പോ “ഇന്ദുപ്പിള്ളയമ്മേ ഈ മാങ്ങാപ്പൂളും കൂടി “എന്ന് ആദരിക്കുമ്പോൾ രക്തക്കല്ലിന്റെ മുക്കുത്തി ചിരി വെട്ടത്തോടെ മിന്നി. (ഇ ന്നമതെന്ത് കല്ലെന്നറിയില്ലാ) മൂക്കു കുത്തണമെന്ന ആശയും കാരണവത്തിയുടെ ആ ഗൗരവം നൽകിയത് മൂക്കുത്തിയെന്ന തോന്നലിൽ. അച്ഛന് ഇഷ്ടല്ലാരുന്നു. അതോണ്ട് കുത്തിയില്ല. വേണ്ട കുത്തണ്ട എന്ന് മൂപ്പർ പറഞ്ഞില്ല. വീട്ടിലെ അച്ഛന്റെ ആൺകോയ്മയോട് എനിക്ക് വലിയ ഇഷ്ടമാരുന്നു. അതിനാൽ കുത്തിയില്ല. 11 കൊല്ലം മുമ്പാണ് പിന്നെ അത് കുത്തിയത്. പിന്നെ മൂക്കുത്തിയുടെ കുംഭമേള.നൂറോ ഇരുനൂറോ എണ്ണിയില്ല. അപ്പോൾ മൂക്കുത്തി ഇടാറുണ്ട്. ഇപ്പോഴും കണ്ടില്ലേ രക്ത റൂബി യുടെ മൂക്കുത്തി.

പിന്നെ ജിമിക്കി.റൂബി എമാറാൾഡ് കൊമ്പൊ ആണ്. മണ്ണ്, കല്ല്, ഇരുമ്പ് ചെമ്പ്, വെള്ളി മുള, സ്വർണ്ണം എല്ലാ തരം സാധനവും ഇടും. മാല ലക്ഷ്മീ മാലയാണ് മുണ്ടും കൈമുണ്ടും ധരിക്കമ്പോൾ ചന്തത്തിന് ഇട്ടു.

പിന്നെ ബ്ലൗസുകൾ. സുനിത ചേച്ചി, ജയേട്ടൻ എന്നിവരാണ് വസ്ത്രാലങ്കാരികൾ. ബ്ലൗസിന്റെ പാറ്റേൺ ചന്തം, എല്ലാം കണ്ട് മാധവിക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. പത്തിരുപത് ബ്ലൗസ് ഇവരെല്ലാം മാധവിക്കുട്ടിക്ക് വേണ്ടി തുന്നി തന്നിട്ടുണ്ട്. പിന്നെ എന്റെ വിചിത്ര ഡിസൈനുകൾ.ഉമ്മച്ചിക്കുപ്പായങ്ങൾ, മഫ്ത മാതൃകകൾ ഒക്കെ മാധവിക്കുട്ടിക്ക് അഴകായി . ജയേട്ടനാണ് മിക്കവയും തുന്നിയത്. സത്യം പറയാമല്ലോ ഞാൻ മാധവിക്കുട്ടിയെ അല്ല മാധവിക്കുട്ടി എന്നിലെ ഡിസൈന റെയാണ് ചൂസിതത്. ഒരു പോലത്തെ തുണിയിൽ ഒരേ മാതൃകയിൽ തുന്നാറുണ്ടായിരുന്നു. അവ ധരിക്കാറുണ്ടായിരുന്നു. ശീമാട്ടിയിലെ വെട്ടു തുണികളും ജയലക്ഷ്മി ല പട്ടുതുണികളും ഞങ്ങൾ ആസാദിച്ചുടുത്തു. പറഞ്ഞ് വന്നത് എന്റെ ഉടുപ്പു ചിന്തകളാണ് ഒരു കാലഘട്ടത്തിൽ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നത് എന്നാണ്. ഉടുപ്പുകളിലെ സാമ്യം ഞാൻ മാധവിക്കുട്ടിക്ക് പഠിച്ചതല്ല എന്നു സാരം.

നയൻതാര, സിമ്രാൻ , സുലക്ഷണ ചുണ്ടിൽ മീതെ കാക്കാപ്പുള്ളി കുത്തിച്ചവരുണ്ട്.ഞങ്ങളങ്ങനല്ല സഹോദരി, കസിൻ, മറ്റൊര്യ കസിന്റെ മകൾ ,അച്ഛൻ വഴിയിലെ പെൺച്ചുണ്ടിന് മീതെയാണ്. ഇട്ടതല്ല എന്നു സാരം.
വിഷാദ കാലത്താണ് ഒരുക്കം കൂടുക. തൊലിക്ക് തിളക്കം വരുന്നത് കാണാം. ഒരുക്കം എന്നാൽ കണ്ണഴുത്ത്, പൗഡർ, ലിപ്സ്റ്റിക് ഇത്രയുമേ ഉള്ളൂ. സുന്ദരിയാകാൻ ആഗ്രഹിച്ച മനുഷ്യത്തികൾക്കും വേണ്ടേ ഒരു ഇടം.
അപ്പോൾ പറഞ്ഞ് വന്നത് ഒരു സ്ത്രീf B സുഹൃത്തിന്റെ കാര്യമാണ്. അദ്ദേഹം വിശ്വസിക്കുന്നത് എഴുത്തല്ല എന്റെ ഉടലാണ് ഞാൻ FB യിൽ വിപണിവത്കരിക്കുന്നതെന്നാണ്. മുടിയഴിച്ച പേക്കൂത്ത്, മേനി കാട്ടി പ്രശസ്തയാവൽ, മാധവിക്കുട്ടിക്ക് പഠിക്കൽ അങ്ങനെ ആയിരം സ്ത്രീവിരുദ്ധ ആരോപണങ്ങളുമുണ്ട്.

ലൈംഗികമൂലധനം/സെക്ഷ്യ ൽ കാപിറ്റൽ ലിബറേറ്റ് ചെയ്ത് വിപണി പിടിച്ചടക്കാൻ ഞാനോ എന്റെ ഉടലോ ചരക്കല്ല. ഹോട്ട് എന്ന് വിശ്വസിക്കാൻ , വിളി കേൾക്കാൻ ചായയോ മദ്യമോ സൂപ്പോ അല്ല. ഞാൻ എഴുതുന്നത് ഫോട്ടോ കണ്ടല്ല ആളുകൾ വായിക്കുന്നത്.

എഴുത്തിന്റെ തുടക്കകാലത്ത് നീ പെണ്ണായത് കൊണ്ടാണ് നിന്റെ കഥ വരുന്നതെന്ന് പറഞ്ഞ് എന്ന അരിശം കൊള്ളിച്ച രണ്ട് സ്ത്രീവിരുദ്ധർ ലിജു (Liju km ) മോഹൻകുമാർ എന്നിവരെ കാണിക്കാൻ 10-12 കിയേ ലും ആൺപേരിൽ എഴുതീണ്ട്.സിനിമാ നടിയല്ല എഴുത്തുകാരിയാണ്.”

Top