ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പാതി’യുടെ ട്രെയിലര്‍ പുറത്തെത്തി

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രം’പാതി’യുടെ ട്രെയിലര്‍ പുറത്തെത്തി.

സംവിധായകന്‍ വി.കെ പ്രകാശ് തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്.

ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, വത്സല മേനോന്‍, സീമ ജി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നവാഗതനായ വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് ദേശിയ അവാര്‍ഡ് ജേതാവ് ബി അജിത് കുമാര്‍ നിര്‍വഹിക്കുന്നു.

വക്ഷ്മണ്‍ കാഞ്ഞിരങ്ങാടിന്റെ വരികള്‍ക്ക് പണ്ഡിറ്റ് രമേശ് നാരായണനാണ് സംഗീതം ഒരുക്കുന്നത്.

ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സാജന്‍ കളത്തിലാണ്‌.

ചിത്രം നവംബര്‍ 17-ന് തിയേറ്ററുകളിലെത്തും.

Top