കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം 64-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ദ്രന്‍സ്

വരുടെയും ഇഷ്ട താരമാണ് ഇന്ദ്രന്‍സ്. താരം ഇപ്പോള്‍ സ്റ്റേഷന്‍ 5 എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണുള്ളത്. താരത്തിന്റെ 64-ാം പിറന്നാള്‍ സഹപ്രവര്‍ത്തകരുമായി ആഘോഷിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ പുറത്തുവരുന്നത്.

താരത്തിനൊപ്പം സെറ്റിലെ കുട്ടികളും പിറന്നാളാഘോഷത്തില്‍ പങ്കുചേര്‍ന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ഒപ്പം കേക്കും മുറിച്ചിരുന്നു.

ചിത്രത്തില്‍ പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കുഷ്ണന്‍കുട്ടി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top