ഇന്ദ്രൻസ് നായകനായെത്തുന്ന പുതിയ ചിത്രം വേലുക്കാക്കയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള അതുല്യ കലാകാരനാണ് ഇന്ദ്രൻസ്. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഇന്ദ്രൻസ് പ്രിയ സാധ്യതയുള്ള കഥാപാത്രങ്ങളിലേക്ക് ഇടക്കാലത്ത് ആണ് ചേക്കേറിയത്. ആ ഒരു കൂട് മാറ്റത്തിന് ശേഷം മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഇപ്പോഴിതാ അദ്ദേഹം നായകനായെത്തുന്ന വെലുക്കാക്ക എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

പാലക്കാട് ചിത്രീകരണം ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അശോക് ആർ കലീത്തയാണ്. അശോക് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. സത്യൻ എം എം ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. ഛായാഗ്രഹണം ഷാജി ജേക്കബ്.

വാർദ്ധക്യത്തിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കൾക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമാശ എന്ന ചിത്രത്തിൽ വിനയ് ഫോർട്ട് അമ്മയായി എത്തിയ ഉമ്മയാണ് വെയിലുക്കാക്കയിൽ ഇന്ദ്രൻസിനെ ഭാര്യയായി എത്തുന്നത്.

Top