മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇളയരാജയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗിന്നസ് പക്രു. കേന്ദ്ര കഥാപാത്രമായ ഇളയരാജയെയാണ് ചിത്രത്തില്‍ പക്രു അവതരിപ്പിക്കുന്നത്.
പക്രുവിനെക്കൂടാതെ ഇന്ദ്രന്‍സ് മറ്റൊരു പ്രധാനവേഷത്തിലെത്തും. ഗിന്നസ് പക്രുവിന്റെ അഭിനയജീവിതത്തിലെ തിളക്കമാര്‍ന്നവേഷമായിരിക്കുമിതെന്നാണ് സംവിധായകന്‍ മാധവ് രാമദാസന്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ തൃശൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.


