ഇന്ദ്രന്‍സിന്റെ ‘#ഹോം’ ആമസോണ്‍ പ്രൈമില്‍

ന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘#ഹോം’ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഈ മാസം 19നാണ് റിലീസ്. പൃഥ്വിരാജ് നായകനാവുന്ന ‘കുരുതി’ക്കു ശേഷം ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന മലയാള ചിത്രമാവും ‘#ഹോം’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പത്താം തീയതി ഒരു പ്രധാന പ്രഖ്യാപനം വരുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വിജയ് ബാബു നേരത്തെ അറിയിച്ചിരുന്നു. ലളിതമായ ഫാമിലി ഡ്രാമയെന്നാണ് അണിയറക്കാര്‍ ‘#ഹോ’മിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജു പിള്ള, നെല്‍സണ്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.

Top