ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ദ്രന്‍സ്

indrance

കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവും മുതിര്‍ന്ന നടനുമായ ഇന്ദ്രന്‍സ്.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സമീപകാലത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഫാന്‍സിന്റെ പ്രതികരണം വലിയ തോതിലുള്ള വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. മോഹന്‍ലാലിനെ മുഖ്യ അതിഥിയായി സംസ്ഥാന അവാര്‍ഡിന് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സംവിധായകന്‍ ഡോ. ബിജുവിനെ സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.

Top