‘വേലുക്കാക്ക’ യായി ഇന്ദ്രന്‍സ്; ആദ്യ ടീസര്‍ പുറത്ത്

ന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റ ആദ്യ ടീസര്‍ പുറത്തായി. പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷാജി ജേക്കബാണ്. എം.എ. സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.

Top