ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രം മാരിവില്ലിന്‍ ഗോപുരങ്ങളുടെ റിലീസ് നീട്ടി

ന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയുടെ റിലീസ് നീട്ടി. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഫെബ്രുവരി 16 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ആണ് മാറ്റിവച്ചിരിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സായ് കുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഫാമിലി എന്റര്‍ടെയ്‌നര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികള്‍.

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കെ ആര്‍ പ്രവീണ്‍, കോ ഡയറക്ടര്‍ പ്രമോദ് മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ റിസണന്‍സ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍ ശരണ്‍ എസ്, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ് റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും പ്ലേ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.

Top