കൂടെയുള്ള പുള്ളിക്കാരൻ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു…

നായക കഥാപാത്രമായും വില്ലന്‍ കഥാപാത്രമായും മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകനും കൂടിയാണ് ഇന്ദ്രജിത്ത്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്താനിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷേക്സ്പിയര്‍ നാടകങ്ങള്‍ കളിച്ച് കൂട്ടുകാരെയും അനിയന്‍ പൃഥ്വിരാജിനെയും പോലും അത്ഭുതപ്പടുത്തിയിരുന്നു നടന്‍. ഇപ്പോള്‍ ഫേസ്ബുക്കില്‍ താരം പങ്കുവെച്ച ഒരു കുട്ടിക്കാല ചിത്രമണ് വൈറലായിരിക്കുന്നത്.

ഇന്ദ്രജിത്തിനൊപ്പം കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സഹപാഠിയായിരുന്ന ഗണേഷ് മോഹനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഒപ്പം ഇന്ദ്രജിത്തിന്റെ കുട്ടിക്കാലത്തെ കഴിവിനെക്കുറിച്ചുളള ഓര്‍മ്മകളും സുഹൃത്ത് പങ്കുവെയ്ക്കുന്നു.

സഹപാഠിയുടെ ഫേസ്ബുക്ക് പോസ്റ്റ്

” നടനിലേക്കുള്ള ദൂരം – MY KARMA MOMENT ”
………………..

ഒരിക്കൽ നടനാകാൻ ആഗ്രഹിച്ചു,

ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേർന്ന് ചില്ലറ നമ്പറുകൾ ഒക്കെ ഇട്ട് നടന്നു….

അതൊരു കാലം.. !!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ ഈ പൊട്ടോ കിട്ടി.

പഴയ ഒരു മിമിക്രിയുടെ പോട്ടോ.
കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം…

കൂടെയുള്ള പുള്ളിക്കാരൻ ഇന്ന് ഊതിക്കാച്ചിയ നടനായി മാറീരിക്കുന്നു,

ഈയുള്ളവൻ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങൾ കെട്ടിയാടുന്നു…

“നോം അഭ്രപാളികളിൽ നടനായില്ലന്നു മാത്രമല്ല,
ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു!

അതാണ് ഇഷ്ടാ ഈ ,
REALISING YOUR KARMA MOMENT എന്നൊക്കെ പറയുന്നത് !! ”

LIFE IS GOOD,
YET NOSTALGIA IS A GREATER FEELING.🦋🦋

-G.M

Top