ഇന്ദ്രജിത്ത് ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ന്ദ്രജിത്ത് നായകനായെത്തുന്ന ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശംഭുവാണ് ചിത്രത്തിന്റെയും സംവിധായകന്‍.

ഒരു മുഴുനീള കോമഡി എന്റര്‍ട്ടയിനര്‍ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. മെയ് അവസാന വാരത്തോടെ ചിത്രീകരണം ആരംഭിക്കും.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആഷിക് അബു ഒരുക്കുന്ന വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ ഇന്ദ്രജിത് അവതരിപ്പിക്കുന്നുണ്ട്.

Top