ഇന്ദ്രജിത്തും മുരളിഗോപിയും ഒന്നിക്കുന്ന ചിത്രം താക്കോല്‍ ; നായികയായി ഇനിയ

ന്ദ്രജിത്തിനെയും മുരളിഗോപിയെയും നായകന്‍മാരാക്കി കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് താക്കോല്‍ എന്ന് പേരിട്ടു. ഇനിയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന താരം നെടുമുടി വേണുവാണ്.

ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത എം.ജയചന്ദ്രനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ഏപ്രില്‍ ഒടുവില്‍ താക്കോലിന്റെ ചിത്രീകരണമാരംഭിക്കും. ഗോവയായിരിക്കും പ്രധാന ലൊക്കേഷന്‍.

Top