ഇത് മക്കളുടെ വികൃതി; കുട്ടിബാര്‍ബര്‍മാരുടെ ഒപ്പം നിന്ന് സെല്‍ഫിയും

ക്വാറന്റൈന്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ആര്‍ക്കായാലും ബോറടിക്കും. അത് സാധാരണക്കാര്‍ക്കായാലും സിനിമാ നടന്മാര്‍ക്കായാലും. ഭാര്യയുടെ പുരികം ത്രെഡ് ചെയ്തു കൊടുക്കുന്ന സിജു വില്‍സണും പറമ്പ് അടിച്ചു വൃത്തിയാക്കിയ സുരഭിയും മക്കള്‍ക്ക് കുട്ടിപ്പെര മെടഞ്ഞുണ്ടാക്കിയ ഹരീഷ് കണാരനും ഇതിനുദാഹരണങ്ങളാണ്. മക്കളുടെ കുഞ്ഞു കുഞ്ഞു കുസൃതികളക്ക് മിണ്ടാതെ വഴങ്ങിക്കൊടുത്ത് കുസൃതികൂടുന്ന ജയസൂര്യയും ദുല്‍ഖര്‍ സല്‍മാനും പിറകെയുണ്ട്.

അക്കൂട്ടത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് നടന്‍ ഇന്ദ്രജിത്തും.മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ചേര്‍ന്ന് അച്ഛന്റഎ തലമുടിയില്‍ പരീക്ഷണം നടത്തിയിരിക്കുകയാണ്. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടിയ സ്ഥിതിക്ക് നടക്കട്ടെയെന്ന് ഇന്ദ്രനും.
മക്കള്‍ തന്റെ തല മൊട്ടയടിച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തില്‍ അച്ഛനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് കുട്ടി ബാര്‍ബര്‍മാരുമുണ്ട്.

Top