ഇന്ദ്ര നൂയി പെപ്‌സിക്കോ സിഇഒ സ്ഥാനം ഒഴിയുന്നു; റമോണ്‍ ലഗാര്‍ട്ട പകരക്കാരനാവും

ബെംഗളുരു: പെപ്‌സിക്കോ സിഇഒ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരി ഇന്ദ്ര നൂയി ഒഴിയുന്നു. കമ്പനി പ്രസിഡന്റ് റമോണ്‍ ലഗാര്‍ട്ടയ്ക്കു വേണ്ടിയാണ് ഇന്ദ്ര സ്ഥാനമൊഴിയുന്നത്.

ഒക്ടോബര്‍ മൂന്നിന് നൂയിയില്‍ നിന്നു സ്ഥാനമേറ്റെടുത്തുകൊണ്ട് ലഗാര്‍ട്ട ബോര്‍ഡില്‍ ചേരുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞെങ്കിലും 2019 വരെ അവര്‍ കമ്പനിയുടെ ചെയര്‍മാന്‍ പദവിയില്‍ തുടരും.

2006-ല്‍ ഇന്ദ്ര നൂയി ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനത്തെത്തിയശേഷം പെപ്‌സിക്കോയുടെ ഓഹരിയില്‍ 78 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

22 വര്‍ഷമായി പെപ്‌സിക്കോയിലുള്ള ലഗാര്‍ട്ടെ, ആഗോള ഇടപാടുകള്‍, കോര്‍പറേറ്റ് തന്ത്രം, പൊതുനയം, സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ ചുമതലയാണ് പ്രസിഡന്റ് എന്ന നിലയില്‍ വഹിച്ചിരുന്നത്. പെപ്‌സിക്കോയുടെ യൂറോപ്പ് സബ് സഹാറന്‍ ആഫ്രിക്ക സിഇഒയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top