ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കി.
ഇവര്‍ക്ക് പകരം ഉമ്രാന്‍ മാലിക്, യൂസ്‌വേന്ദ്ര ചഹല്‍ എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. ഷിപ്ലെയ്ക്ക് പകരം ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി.
പേസ് ബൗളറായ ജേക്കബ് ഡഫി മുമ്പ് കീവിസിന് വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏകദിന പരമ്പര നേടിയിരുന്നു.