ഇന്‍ഡോര്‍: ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐസിയുവില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന്
ദാരുണാന്ത്യം. ഇന്‍ഡോര്‍ മഹാരാജാ യശ്വന്ത്‌റോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഞായറാഴ്ച തന്നെ ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് തിരികെ കൊണ്ടുപോവുകയായിരുന്നു.
കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ ഐസിയുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.