സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനായി ‘ഇന്‍ഡോര്‍ മാപ്പ്’ സംവിധാനം എത്തുന്നു

google

മ്മുടെ സ്മാര്‍ട്‌ഫോണ്‍ പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടു പോയാല്‍ ഗൂഗിളിന്റെ’ഫൈന്‍ഡ് മൈ ഡിവൈസ്’ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ‘ഇന്‍ഡോര്‍ മാപ്പ്’ സംവിധാനം വഴി ഫോണ്‍ കണ്ടെത്താം. വിമാനത്താവളമോ, ഷോപ്പിംഗ് മാളോ, സിനിമാ തിയേറ്ററോ എവിടെ വച്ചായാലും ആപ്പിലൂടെ ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം കണ്ടെത്താനും ആവശ്യമെങ്കില്‍ നഷ്ടപ്പെട്ട ഫോണ്‍ ലോക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പ് ഡിസ്‌ക്രിപ്ഷനില്‍ ഇക്കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ട്.

നഷ്ടപ്പെട്ട ഫോണ്‍ റിംഗ് ചെയ്യിക്കാനും ആവശ്യമെങ്കില്‍ ആ ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നിങ്ങളുടെ കോണ്ടാക്ട് നമ്പര്‍ കാണിക്കാനും ആപ്പിന്റെ പുതിയ സംവിധാനത്തിലൂടെ സൗകര്യമൊരുക്കും. മാത്രമല്ല നഷ്ടപ്പെട്ട ഫോണ്‍ ആരെങ്കിലും അപഹരിച്ചാല്‍, അവര്‍ പോകുന്ന ലൊക്കേഷനും നിങ്ങള്‍ക്ക് കാണാനാകുമെന്ന പ്രത്യകതയുമുണ്ട്.

Top