ഇന്‍ഡോര്‍ അത്ലറ്റിക്‌സ് സ്റ്റേഡിയം ഒഡീഷയില്‍

ഭുവനേശ്വര്‍: ഇന്ത്യയുടെ കായിക തലസ്ഥാനമാകാന്‍ കുതിക്കുന്ന ഒഡീഷയുടെ ഭൂപടത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഡോര്‍ അത്ലറ്റിക് സ്റ്റേഡിയം. കലിംഗ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം ക്യാംപസിനുള്ളില്‍ ഇന്‍ഡോര്‍ അത്ലറ്റിക് സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഡിയം തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം രാജ്യാന്തര-ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്‌സ് മത്സരങ്ങള്‍ ഇവിടെ നടത്തുന്നതും ആലോചനയിലുണ്ട്. 120 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 100 അത്ലീറ്റുകള്‍ക്ക് ഒരേ സമയം താമസിച്ച് പരിശീലനം നടത്താം. ഒളിംപിക് സൈസ് അത്ലറ്റിക് ട്രാക്കാണ് തയാറാക്കിയിരിക്കുന്നത്. ലോങ് ജംപ്, ട്രിപ്പിള്‍ ജംപ് പിറ്റുകള്‍ എന്നിവയുമുണ്ട്. 300 കോടി രൂപയാണ് പദ്ധതിച്ചെലവ്.

Top