ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനല്‍; സിന്ധുവിന് തോല്‍വി, കിരീടം യമാഗുച്ചിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിനെ തോല്‍പ്പിച്ച് ജപ്പാന്റെ അകാനെ യമാഗുച്ചിക്ക് കിരീടനേട്ടം. സിന്ധുവിന്റെ ഈ സീസണിലെ ആദ്യ കിരീടനേട്ടം എന്ന ആഗ്രഹമാണ് ഇതോടെ വിഫലമായത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് അകാനെ സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-16

ആദ്യ ഗെയിമില്‍ ചെറിയ സമയം സിന്ധു അകാനെയെക്കാള്‍ മുന്നില്‍ വന്നെങ്കിലും പിന്നീട് ആ ആധിപത്യം തുരാന്‍ സിന്ധുവിനായില്ല. രണ്ടാം ഗെയിമില്‍ അകാനെക്കായിരുന്നു വ്യക്തമായ ആധിപത്യം. ഒരു ഘട്ടത്തില്‍ പോലും സിന്ധുവിന് അകാനെയെ പിന്നിലാക്കാന്‍ സാധിച്ചില്ല.

Top