ഇന്തോനേഷ്യയില്‍ 8 വയസ്സുകാരനെ മുതല വിഴുങ്ങി

ബോര്‍ണിയോ: പുഴയില്‍ നീന്താന്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായി ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച, കിഴക്കന്‍ കാലിമന്റാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. എട്ടു വയസുകാരനും ഇളയ സഹോദരനും പുഴയില്‍ നീന്തുന്നതിനിടെയാണ് മുതല കുട്ടിയെ വിഴുങ്ങിയത്. കുട്ടികള്‍ നീന്തുന്നത് പുഴക്കരയിലെ വീട്ടില്‍ നിന്നും അച്ഛന്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടികളെ മുതല ആക്രമിച്ചതും എട്ടു വയസുകാരനെ വിഴുങ്ങുന്നതുമെന്ന് പ്രാദേശിക രക്ഷാപ്രവര്‍ത്തന ഏജന്‍സിയായ ഒക്ടാവിയന്റോ പറഞ്ഞു.

Top