ഇന്തോനേഷ്യയിലെ സുനാമിയില്‍ മരണസംഖ്യ രണ്ടായിരിത്തിലേക്ക് അടുക്കുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 1,944 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയിരത്തോളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.

സെപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. മേഖലയിലെ ഒരു പ്രദേശത്തെ മാത്രം 1,700 വീടുകളാണു മണ്ണില്‍ പുതഞ്ഞത്. ഇവിടെ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം വീടുകള്‍ താണുപോയ സ്ഥലങ്ങള്‍ പാര്‍ക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സര്‍ക്കാരിന്റെ നീക്കം.

Top