ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്റെ റച്ചാനോക് ഇന്റാനോനിനെ കീഴടക്കിയാണ് ഇവിടെ മൂന്നുവട്ടം ചാമ്പ്യനായ സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. സ്‌കോര്‍: 17-21, 21-18, 21-12.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ സ്വന്തമാക്കിയാണ് സൈന ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്തിയത്.

ഇക്കുറി റാങ്കിംഗില്‍ ആദ്യ പത്തിനു പുറത്തുനിന്നാണ് സൈന മത്സരിക്കാനെത്തിയത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് സൈന ആദ്യ പത്തില്‍നിന്നു പുറത്താകുന്നത്. മുന്‍ ലോക ചാമ്പ്യനും എട്ടാം സീഡുമാണ് റച്ചാനോക് ഇന്റാനോന്‍.

തായ്‌ലന്‍ഡിന്റെ തന്നെ നിതാച്ചോണ്‍ ജിന്‍ഡാപോളാണ് രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി.

Top