സിന്ധുവിനെ പരാജയപ്പെടുത്തി സൈന ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് സെമി ഫൈനലില്‍

ജക്കാര്‍ത്ത: പി.വി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന മത്സത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ വിജയം.

ആദ്യ മത്സരം 21-13 എന്ന സ്‌കോറിന് സൈന സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ സിന്ധു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലും 21-19ന് സൈന മത്സരം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

Top