ഇന്തോനീഷ്യയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ; 6.8 തീവ്രത രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി വിരം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഇന്തോനീഷ്യന്‍ തലസ്ഥാനത്തു നിന്ന് 144 കിലോമീറ്റര്‍ അകലെയുള്ള ബെങ്ക്‌ലുവിലാണ് ആദ്യ ഭൂചലനമുണ്ടായത്.ബെങ്ക്‌ലുവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് രണ്ടാം ഭൂചലനമുണ്ടായത്.

രണ്ട് ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല.

Top