ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, കനത്ത ജാഗ്രത

earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.

ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ത്തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലുണ്ടായ ശക്തമായ കുലുക്കത്തിനു പിന്നാലെ കെട്ടിടങ്ങള്‍ക്കകത്തു നിന്നും ആള്‍ക്കാര്‍ പുറത്തേക്കോടി.

ജൂലൈ 29ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 17 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

2004ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുമാനി ദുരന്തത്തില്‍ 168,000 പേര്‍ മരണപ്പെട്ടിരുന്നു.

Top