Indo-Pak Foreign Secy-level talks to be rescheduled

ന്യൂഡല്‍ഹി: ഇന്ത്യപാക് സെക്രട്ടറിതല ചര്‍ച്ച മാറ്റി വച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ചര്‍ച്ച സമീപഭാവിയില്‍ നടക്കുമെന്നും വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ച മാറ്റിവച്ച വാര്‍ത്ത നേരത്തെ പാകിസ്താന്‍ വിദേശ കാര്യ വക്താവ് ഹലീലുള്ള ഖാസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിരുന്നില്ല.

ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി ആരംഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും പാകിസ്താനില്‍ നിന്നുളള അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അന്വേഷണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രാലയത്തിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top