നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് വനിതയെ അതിർത്തിയിൽ സൈന്യം വെടി വച്ചു

ചണ്ഡിഗണ്ഡ് : അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാനി വനിതയ്ക്ക് ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റത്.

ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ് യുവതി കടന്നു കയറാന്‍ ശ്രമിച്ചത്. വെടിയേറ്റ യുവതിയെ അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ത്രീയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടക്കുകയായിരുന്നു. ഗുല്‍ഷന്‍ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു

Top