ഇന്ത്യ–ചൈന തർക്കം: സൈനികതല ചർച്ചയിൽ തീരുമാനമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു.

14 കോർ കമാൻഡർ ലെഫ്. ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. സൗത്ത് ഷിൻജിയാങ് മിലിട്ടറി കമാൻഡർ മേജർ ജനറൽ ലിയു ലിൻ ചൈനീസ് സംഘത്തെ നയിച്ചു. പാങ്ഗോങ് തടാകത്തിന്റെ വടക്ക്– കിഴക്കു കരകളിൽ നിന്ന് ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയായ ശേഷമായിരുന്നു പത്താം വട്ട ചർച്ച നടന്നത്.

 

Top