CMRL ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം; സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ

ക്‌സാലോജിക്- CMRL ഇടപാട് സംബന്ധിച്ച ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിച്ചതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തില്‍.കെ.എസ്.ഐ.ഡി.സിയില്‍ മുഖ്യമന്ത്രിക്ക് നേരിട്ടും സിഎംആര്‍എല്ലില്‍ പരോക്ഷ നിയന്ത്രണവുമുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉയര്‍ത്തി.

വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആര്‍എല്‍. വീണ വിജയന്‍ മുഖ്യമന്ത്രിയുടെ മകളാണ്. സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കെഎസ്‌ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആര്‍എല്ലുമായുള്ള ഇടപാട് തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിലാണ് ആര്‍ഒസി ചട്ടലംഘനം കണ്ടെത്തുന്നത്. കെഎസ്‌ഐഡിസി ബോര്‍ഡ് അംഗങ്ങളാരും തന്റെ കുടുംബാംഗങ്ങളല്ലെന്നായിരുന്നു വീണയുടെ മറുപടി. 1991ല്‍ കെഎസ്‌ഐഡി, സിഎംആര്‍എല്ലില്‍ നിക്ഷേപം നടത്തുമ്പോള്‍,തന്റെ കുടുംബാഗങ്ങളാരും സര്‍ക്കാരിന്റെ ഭാഗമല്ല, കെഎസ്‌ഐഡിസി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും തന്റെ അച്ഛനോടല്ല എന്നിങ്ങനെയുള്ള വീണയുടെ ഈ വാദങ്ങളാണ് ആര്‍ഒസി തള്ളുന്നത്

കെഎസ്‌ഐഡിസി വഴി സിഎംആര്‍ലില്‍ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാല്‍ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്‌ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്ന വീണയുടെ വിശദീകരണമാണ് ആര്‍ഒസി തള്ളുന്നത്. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് റിലേറ്റഡ് പാര്‍ട്ടി ഇടപാട് അഥവാ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താതിനെ ചോദ്യം ചെയ്യതാണ് ബംഗളൂരു ആര്‍ഒസി മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നത്.

Top