എന്‍.ടി.ആറിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയാകാന്‍ ഒരുങ്ങി നദിയാ മൊയ്തു

nadhiya-moidu

ന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഉരുക്ക് വനിതയുമായ ഇന്ദിരാ ഗാന്ധിയാകാന്‍ ഒരുങ്ങി നദിയാ മൊയ്തു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും വിഖ്യാത നടനുമായിരുന്ന എന്‍.ടി.ആറിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് നദിയ ഇന്ദിരാ ഗാന്ധിയായി എത്തുക. എന്‍.ടി.ആറിന്റെ മകനും തെലുങ്ക് സൂപ്പര്‍താരവുമായ ബാലകൃഷ്ണയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് നാദിയയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. എണ്‍പതുകളില്‍ മലയാളിയുടെ മനം കവര്‍ന്ന നായിക നാദിയ മൊയ്തുവിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഇത്.

Top