കൊറോണ; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യ-ഖത്തര്‍ സര്‍വീസുകള്‍ നിര്‍ത്തി

ന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഏപ്രില്‍ 30 വരെയാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കൊറോണ വൈറസ് പരുന്നതിന്റെ സാഹചര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

അതേസമയം മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുന്നതായിരിക്കും. യാത്രാ തിയതി മാറ്റി ബുക്ക് ചെയ്യുവാനും അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പുതിയ തീരുമാനങ്ങള്‍ വരുമ്പോള്‍ കമ്പനി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top