ഇന്‍ഡിഗോയുടെ ഓഹരി സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വെയ്സ്

ദോഹ: ഇന്ത്യയിലെ ബജറ്റ് എയര്‍ലൈന്‍സ് ഭീമനായ ഇന്‍ഡിഗോയുടെ ഓഹരി സ്വന്തമാക്കാന്‍  ഖത്തര്‍ എയര്‍വെയ്സ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. നിലവില്‍ ഇന്‍ഡിഗോയുമായി കോഡ് പങ്കുവയ്ക്കല്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന എയര്‍ലൈനാണ് ഖത്തര്‍ എയര്‍വെയ്സ്.

2019ലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. എന്നാല്‍ ഇത്തവണ ഇന്‍ഡിഗോയുടെ ഓഹരികള്‍ സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന എയര്‍ലൈന്‍ മാര്‍ക്കറ്റ് എന്ന നിലയ്ക്ക് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഖത്തര്‍ എയര്‍വെയ്സ്. കൊവിഡ് പ്രതിസന്ധി കാരണം ഇന്‍ഡിഗോ കഴിഞ്ഞ വര്‍ഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെങ്കിലും അത് പെട്ടെന്നു തന്നെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍

Top