ഇന്‍ഡിഗോയില്‍ സുരക്ഷാ ഓഡിറ്റിന് നിര്‍ദേശം നല്‍കി ഡി.ജി.സി.എ

ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം. ഇന്‍ഡിഗോയുടെ എ-320 നിയോ എയര്‍ക്രാഫ്റ്റുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ ഉത്തരവിട്ടത്.

ഇന്‍ഡിഗോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കും, എന്‍ജീനിയറിങ് വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ് നല്‍കിയിട്ടുണ്ട്. എ-320 നിയോ എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തുന്നുവെന്ന സംശയത്തിനിടെയാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

എ-320 നിയോ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ 2018ല്‍ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് എയര്‍ക്രാഫ്റ്റുകള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കിയത്.

Top