ക്യാനുകളിലെ പാനീയങ്ങള്‍ക്ക് വിട പറഞ്ഞ് ഇന്‍ഡിഗോ

ദില്ലി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഇനി ക്യാനുകളില്‍ പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ഏതെങ്കിലും ലഘുഭക്ഷണം വാങ്ങുമ്പോള്‍ കോംപ്ലിമെന്ററി ഗ്ലാസ് ജ്യൂസോ പാനീയങ്ങളോ ലഭിക്കാനുള്ള അവസരമുണ്ട്. വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കാന്‍ സര്‍വീസുകള്‍ കൂട്ടുന്ന കാലത്താണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം. ശീതളപാനീയ ക്യാനുകള്‍ യാത്രക്കാര്‍ക്ക് ഇനി ഭക്ഷണത്തോടൊപ്പം നല്‍കുന്നതിലൂടെ ഇന്‍ഡിഗോ അതിന്റെ ഓണ്‍-ബോര്‍ഡ് പാനീയ വില്‍പ്പന കൂട്ടുകയാണ് ചെയ്യുന്നത്.

ഇന്‍ഡിഗോ വിമാനത്തില്‍ ഒരു യാത്രക്കാരന് ശീതളപാനീയം വാങ്ങാന്‍ കഴിയില്ലെന്ന കാര്യം ബിജെപി അംഗവും മുന്‍ രാജ്യസഭാ എംപിയുമായ സ്വപന്‍ ദാസ് ഗുപ്ത, മുമ്പ് എക്‌സില്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ലഘുഭക്ഷണം വാങ്ങുന്നത് എയര്‍ലൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പുനഃസ്ഥാപിക്കണം എന്ന് ഞാന്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിക്കുന്നു എന്ന്‌ സ്വപന്‍ ദാസ് ഗുപ്ത എക്‌സില്‍ പറഞ്ഞു. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനുകള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ പറഞ്ഞു.

Top