ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി വമ്പന്‍ ഓഫര്‍ ; ഒരു സീറ്റിന് 1,212 രൂപ

indigo

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി വമ്പന്‍ ഓഫറുമായി രംഗത്ത്. ഈ മാസം 25 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആഭ്യന്തര,അന്തര്‍ദേശീയ യാത്രകള്‍ നടത്തുന്നതിന് ഒരു സീറ്റിന് വെറും 1,212 രൂപയാണ് ഇന്‍ഡിഗോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ ഡിസ്‌കൗണ്ട് വില്‍പ്പനയാണ് ഇത്. 12 ലക്ഷം സീറ്റുകളാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ന് മുതല്‍ 13 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്കിംഗ് സൗകര്യമുണ്ട്. പണം റീഫണ്ട് ചെയ്യില്ല. ഇന്‍ഡിഗോ കൂടാതെ എയ ര്‍ഏഷ്യയും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജുമായി യാത്രക്കാരെ ആകര്‍ഷിക്കാനെത്തിയിട്ടുണ്ട്. വണ്‍വേ ആഭ്യന്തര യാത്രയ്ക്ക് 999 രൂപയാണ് ബുക്കിംഗ് ചാര്‍ജ്ജ്.

Top