പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി ഇൻഡി​ഗോ പെയിന്റ്സ്

ൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 20 ന് വ്യാപാരത്തിനായി എത്തും. ജനുവരി 22 ന് ഐപിഒ അവസാനിക്കും. ഇൻഡിഗോ പെയിന്റ്സ് ഷെയർ ഓഫറിന്റെ നിരക്ക് ഒരു ഓഹരിക്ക് 1,488-1,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഐപിഒയിലൂടെ 1,170.16 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2021 ഫെബ്രുവരി 2 ന് ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും. നിക്ഷേപകർക്ക് കുറഞ്ഞത് 10 ഷെയറുകളും അവയുടെ ഗുണിതങ്ങളായും ലേലം വിളിക്കാം, ഇത്തരത്തിൽ 13 ലോട്ടുകൾ വരെ ലേലം കൊള്ളാം, അതായത് 130 ഓഹരികൾ.

Top