ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു ; എം.എല്‍.എ റോജയടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതര്‍

indigo

ഹൈദരാബാദ്: ലാന്‍ഡിങ്ങിനിടയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ച് അപകടം. തിരുപ്പതിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന 73 യാത്രക്കാരെയും നാല് ജീവനക്കാരെയും രക്ഷപ്പെടുത്തി.

ബുധനാഴ്ച രാത്രി 11.25നായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ അഗ്‌നിശമനാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ റോജയും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു. റണ്‍വേ നിലച്ചുപോയതിനാല്‍ ഏതാനും വിമാനങ്ങള്‍ ബെംഗളൂരു, ചെന്നൈ വഴി തിരിച്ചു വിടുകയും ചെയ്തു.

Top