ഇന്‍ഡോറില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കി

indigo

മുംബൈ: ഇന്‍ഡോറില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കി. സംഭവത്തെ തുടര്‍ന്ന് അവസാനിമിഷം വിമാനം റദ്ദാക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. ഇതോടെ നിരവിധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ഇന്‍ഡോറില്‍നിന്നു പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ8867 വിമാനം റദ്ദാക്കിയത്. വിമാനം അരമണിക്കൂര്‍ വൈകുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

തിങ്കളാഴ്ച 12.30ന് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇന്‍ഡിഗോ അധികൃതര്‍ തങ്ങള്‍ക്ക് ആഹാരവും താമസ സൗകര്യവും ഒരുക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

Top