വന്ദേഭാരത് മിഷനില്‍ പങ്കാളിയാകാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനായി കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തയ്യാറായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സൗദി അറേബ്യ, ദോഹ, കുവൈത്ത്, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്നായി 97 സര്‍വീസുകള്‍ നടത്താനാണ് നീക്കം.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ മാത്രമായിരുന്നു വന്ദേ ഭാരത് ദൗത്യത്തില്‍ ഉണ്ടായിരുന്നത്.

Top