ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരം യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീ അണച്ചു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top