എന്‍ജിന് തീപിടിച്ചു; ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കി

പനജി: യാത്രാ മധ്യേ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കി.

ഗോവയിലെ പരിസ്ഥിതി മന്ത്രി നിലേഷ് കബ്രാല്‍ ഉള്‍പ്പെടെ 180ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിിരുന്നു. ഗോവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്.

ടേക്ക് ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷമായിരുന്നു വിമാനത്തിന് തീ പിടിച്ചെന്ന് മനസിലായത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.

Top