പ്രതിദിനം 1000 വിമാന സര്‍വ്വീസെന്ന നേട്ടവുമായെത്താന്‍ ഒരുങ്ങി ‘ഇന്‍ഡിഗോ എയര്‍’

നെടുമ്പാശേരി: പ്രമുഖ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ 47 പുതിയ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു.

ഇതോടു കൂടി 2017 ഡിസംബറോട് കൂടി പ്രതിദിനം 1000 വിമാന സര്‍വീസ് എന്ന നാഴികക്കല്ല് കമ്പനിയ്ക്ക് പിന്നിടാനാകും.

ഇന്ത്യയുടെ ഏറ്റവും മികച്ചതും സമയനിഷ്ഠ പാലിക്കുന്നതുമായ ഇന്‍ഡിഗോ ഇനി ലക്‌നൗ- ഷാര്‍ജ, ഹൈദരാബാദ്-ഷാര്‍ജ, ലക്‌നൗ-ശ്രീനഗര്‍, ഹൈദരാബാദ്-റാഞ്ചി, ലക്‌നൗ-ഡെറാഡൂണ്‍ എന്നീ റൂട്ടുകളിളും ആദ്യമായി സര്‍വീസ് ആരംഭിക്കും.

കുറഞ്ഞ നിരക്കില്‍ വിമാന യാത്രകള്‍ ഒരുക്കുന്നതായിരിക്കും വിമാന സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ .

കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളെ ഗുവാഹട്ടി, ഭുവനേശ്വര്‍, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

Top