ഡോണൾഡ് ട്രംപിനെതിരെ കുറ്റപത്രം; രഹസ്യ രേഖകളുടെ കൈകാര്യത്തിൽ വീഴ്ച

വാഷിങ്ടൻ : രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റപത്രം. ട്രംപിനെതിരെ ഏഴു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്കു സമൻസ് ലഭിച്ചതായി ട്രംപ് വ്യക്തമാക്കി.

രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്ന പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ വ്യക്തിയാണ് ഡോണൾഡ് ട്രംപ്. നേരത്തെ ട്രംപിന്റെ വസതിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ റെയ്‌ഡിൽ അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയിരുന്നു.

ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകകളായിരുന്നു ഇതെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ നിലപാട്. എന്നാൽ രേഖകൾ രഹസ്യ സ്വഭാവത്തിലുള്ളവയല്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.

Top