രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായില്ല. മെറ്റല്‍, റിയാല്‍റ്റി, ബാങ്ക് ഓഹരികളിലുണ്ടായ സമ്മര്‍ദത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 80.63 പോയന്റ് നഷ്ടത്തില്‍ 60,352.82ലും നിഫ്റ്റി 27.10 പോയന്റ് താഴ്ന്ന് 18,017.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനയിലേതുള്‍പ്പടെ ആഗോളതലത്തിലുള്ള വിലക്കയറ്റ ഭീഷണിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ പണപ്പെരുപ്പ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. യുപിഎല്‍, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1-2ശതമാനം നഷ്ടംനേരിട്ടു. ഓട്ടോ, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 0.50ശതമാനം നഷ്ടംനേരിട്ടു. നേട്ടമില്ലാതെയാണ് സ്മോള്‍ ക്യാപ് സൂചികയും ക്ലോസ് ചെയ്തത്.

 

Top