യുഡിഎഫ് പ്രകടന പത്രികയുടെ സൂചകങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം : യുഡിഎഫ് പ്രകടന പത്രികയുടെ കരട് രൂപം പുറത്തുവിട്ടു. പീപ്പിള്‍സ് മാനിഫെസ്റ്റോ 2021ന്റെ കരട് രൂപമാണ് പുറത്ത് വിട്ടത്. ബില്ല് രഹിത ആശുപത്രി, കുറഞ്ഞ വേതനം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക.

സമൂഹത്തിലെ നാനാ തുറകളിലുള്ളവരുമായി സംവദിച്ച ശേഷമാകും പ്രകടന പത്രികയുടെ പൂര്‍ണ രൂപം പുറത്തുവിടുക. അതിനിടെ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രസ്താവന തിരുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമത് യുഡിഎഫിനെതിരെ ആയുധമാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ഹസന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്.

Top