വിജയ് ചിത്രം ദളപതി 69 ഒരുക്കുന്നത് വെട്രിമാരനായിരിക്കും എന്ന് സൂചനകള്‍

ളപതി വിജയ്യുടെ പാര്‍ട്ടി പ്രഖ്യാപനവും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവും വന്നതോടെ ദളപതി 69 എന്ന ചിത്രം സംവിധാനം ചെയുന്നതാര് എന്നതില്‍ ചര്‍ച്ചകള്‍ കത്തി നില്‍ക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ്, അറ്റ്ലി തുടങ്ങി പലരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും വെട്രിമാരനായിരിക്കും ചിത്രമൊരുക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

വെട്രിമാരന്‍ വിജയ്യോട് ഒരു കഥ പറഞ്ഞതായി നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഥയ്ക്ക് വിജയ് സമ്മതം മൂളിയതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രാമ ജോണറില്‍ കഥ പറയുന്ന ചിത്രം ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും നിര്‍മ്മിക്കുക എന്നും സൂചനകളുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം(GOAT)’ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. 2023 നവംബറില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇരട്ടവേഷത്തില്‍ രണ്ട് പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുക എന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. ക്ലീന്‍ ഷേവ് ലുക്കില്‍ ആരാധകര്‍ക്ക് മുന്നിലെത്തിയ വിജയ്യുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ എന്നിവര്‍ക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top