കോവക്സിൻ ഉപയോഗത്തിന് രാജ്യത്ത് അനുമതി നൽകുമെന്ന് സൂചന

ൽഹി : തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഡിസിജിഎയ്ക്ക് കൈമാറി. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനാണ് കോവാക്സീന്‍.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ‘കോവിഷീൽഡ്’ വാക്സീന് വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. കോവാക്സീന്റെ അപേക്ഷയും വെള്ളിയാഴ്ച വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു.

Top