കാട്ടുകൊമ്പന്‍ പി.ടി സെവന്‍ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന

പാലക്കാട്: ധോണിയില്‍ നിന്ന് വനം വകുപ്പ് പിടിക്കൂടി സംരക്ഷിക്കുന്ന പി.ടി സെവന്‍ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന. തൃശ്ശൂരില്‍ നിന്നുള്ള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി തെളിഞ്ഞത്. ആനയ്ക്ക് നിലവില്‍ തീരുമാനിച്ചിരിക്കുന്ന ശാസ്ത്രക്രിയ ഉടന്‍ വേണ്ടെന്നാണ് വനം വകുപ്പ് തീരുമാനം.

2023 ജനുവരി 22ന് രാവിലെ 7.10 ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും ചേര്‍ന്ന് ആണ് പിടി 7നെ മയക്കുവെടി വച്ചത്. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പി ടി സെവനെ പിടികൂടിയത്. ഇടത് ചെവിക്ക് താഴെയായിരുന്നു മയക്കുവെടിയേറ്റത്.

മയക്കുവെടിയേറ്റ പിടി 7നെ കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി ലോറിയില്‍ കയറ്റി. ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് ആദ്യം പി ടി സെവനെ എത്തിച്ചത്. ശേഷം യൂക്കാലിപ്റ്റസ് മരം കൊണ്ടുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

Top