മുംബൈയില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ടി-20 പരമ്പര

വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. വാങ്കഡെയില്‍ ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ഷാമി, കുല്‍ദീപ്, ചാഹര്‍ തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കെഎല്‍ രാഹുല്‍ (91), രോഹിത് ശര്‍മ (71), വിരാട് കോലി (70) തുടങ്ങിയവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

19-ാം ഓവറില്‍ പൊള്ളാര്‍ഡിന്റെ ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി കോലി 21 പന്തില്‍ ഫിഫ്റ്റി തികച്ചു. രോഹിത്ത് 23 പന്തിലാണ് ഫിഫ്റ്റി തികച്ചത്. കെഎല്‍ രാഹുല്‍ 29ല്‍ ഫിഫ്റ്റി പിന്നിട്ടു. വിന്‍ഡീസിനായി കോര്‍ട്ടനെല്ലും പൊള്ളാര്‍ഡും വില്യംസും ഓരോ വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

Top